ഷാർപ്പിനും നോർവൂഡിനും ഷെഫീൽഡിൽ പുതിയ കരാർ

- Advertisement -

പ്രീമിയർ ലീഗ് ക്ലബായ ഷെഫീൽഡ് യുണൈറ്റഡിന്റെ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും പുതിയ കരാർ ഒപ്പുവെച്ചു. ക്യാപ്റ്റനായ ബില്ലി ഷാർപ്പും വൈസ് ക്യാപ്റ്റനായ ഒലീ നോർവൂഡുമാണ് പുതിയ കരാർ ഒപ്പുവെച്ചത്. ബില്ലി ഷാർപ്പ് രണ്ട് വർഷത്തെ കരാർ ആണ് ഒപ്പുവെച്ചത്. താരം 2022 വർവ് ഷെഫീൽഡിൽ തുടരും. ഇതുവരെ ഷെഫീൽഡിനായി 197 മത്സരങ്ങൾ കളിച്ച ഷാർപ്പ് 93 ഗോളുകൾ നേടിയിട്ടുണ്ട്.

മൂന്ന് വർഷത്തെ കരാറാണ് നോർവൂഡ് ഒപ്പുവെച്ചത്. മധ്യനിര താരമായ നോർവൂഡ് 2017ൽ ബ്രൈറ്റണിൽ നിന്നായിരുന്നു ഷെഫീൽഡിൽ എത്തിയത്. താരം ഇതുവരെ 70ൽ അധികം മത്സരങ്ങൾ ക്ലബിനായി കളിച്ചിട്ടുണ്ട്. ഈ സീസണിൽ ഇതുവരെ ഗംഭീര പ്രകടനമാണ് നോർവൂഡ് ഷെഫീൽഡിനായി കാഴ്ചവെച്ചത്.

Advertisement