ബാഴ്സലോണയിൽ താൻ സന്തോഷവാൻ, ക്ലബ് വിടില്ല

- Advertisement -

ബാഴ്സലോണയുടെ പ്രധാന സെന്റർ ബാക്കായ ലെങ്ലെറ്റ് ക്ലബ് വിടും എന്ന അഭ്യൂഹങ്ങൾ താരം തന്നെ തള്ളി. താൻ ബാഴ്സലോണയിൽ അതീവ സന്തോഷവാൻ ആണെന്നും ക്ലബിൽ തന്നെ തുടരാൻ ആണ് തന്റെ തീരുമാനം എന്നും ലെങ്ലെറ്റ് പറഞ്ഞു. ക്ലബ് വിടും എന്ന അഭ്യൂഹങ്ങൾ ശരിയല്ല എന്നും ബാഴ്സലോണക്ക് ഒപ്പം തുടർന്ന് ഒരുപാട് കിരീടങ്ങൾ നേടൽ ആണ് തന്റെ ലക്ഷ്യൻ എന്നും ലെങ്ലെറ്റ് പറഞ്ഞു.

ഇറ്റാലിയൻ ക്ലബായ ഇന്റർ മിലാൻ ആണ് ലെങ്ലെറ്റിനെ സ്വന്തമാക്കാൻ ശ്രമങ്ങൾ നടത്തുന്നത്. അവസാന രണ്ട് സീസണികൾ തനിക്ക് ഗംഭീരമായിരുന്നു എന്നും ബാഴ്സലോണക്ക് ഒപ്പം ഈ മികവ് ഇനിയും തുടരണമെന്നാണാഗ്രഹം എന്നും ലെങ്ലെറ്റ് പറഞ്ഞു. പികെയ്ക്ക് ഒപ്പം ബാഴ്സലോണ ഡിഫൻസിലെ പ്രധാന പോരാളിയാണ് ലെങ്ലെറ്റ്. 2018ൽ ആയിരുന്നു സെവിയെ വിട്ട് ലെങ്ലെറ്റ് ബാഴ്സലോണയിലേക്ക് എത്തിയത്.

Advertisement