ട്രാൻസ്ഫർ റെക്കോർഡ് തകർത്ത് ഷെഫീൽഡ്, നോർവീജിയൻ താരത്തെ സ്വന്തമാക്കി

- Advertisement -

ഷെഫീൽഡ് യുണൈറ്റഡ്. നോർവീജിയൻ താരം സാൻണ്ടർ ബെർഗിനെ ബെൽജിയൻ ഗെങ്കിൽ നിന്നാണ് അവർ എത്തിച്ചത്. 21 വയസുകാരനായ താരം മധ്യനിര താരമാണ്. നാലര വർഷത്തെ കരാറാണ് താരം ഒപ്പിട്ടിരിക്കുന്നത്. 22 മില്യൺ യൂറോയോളമാണ് തരത്തിനായി ഷെഫീൽഡ് മുടക്കിയത്.

2017 മുതൽ ഗെങ്കിന്റെ ഭാഗമാണ് ബർഗ്. 2017 മുതൽ നോർവേ ദേശീയ ടീമിന്റെ ഭാഗമാണ് ബർഗ്. ഏതാനും മറ്റു പ്രീമിയർ ലീഗ് ക്ലബ്ബ്കളും തരത്തിനായി രംഗത്ത് വന്നിരുന്നെങ്കിലും ഒടുവിൽ ഷെഫീൽഡ് ആണ് ട്രാൻസ്ഫർ പൂർത്തിയാക്കിയത്. നിലവിൽ ലീഗിൽ മികച്ച പ്രകടനം നടത്തുന്ന ക്രിസ് വൈൽഡറിന്റെ ടീമിന് കൂടുതൽ ശക്തിയാകും താരത്തിന്റെ വരവ്.

Advertisement