സ്പെയിനിലേക്ക് ഡോർട്ട്മുണ്ടിൽ നിന്നും തിരികെ പറന്ന് പാകോ അൽക്കാസർ

- Advertisement -

ബൊറുസിയ ഡോർട്ട്മുണ്ട് സ്ട്രൈക്കർ പാകോ അൽക്കാസറിനെ സ്വന്തമാക്കി വിയ്യറയൽ. 20‌മില്ല്യൺ യൂറോയിലധികം നൽകിയാണ് പാക്കോയെ സ്പാനിഷ് ടീം സ്വന്തമാക്കുന്നത്. ലിയോണിലേക്ക് ലോണിൽ പോയ എകമ്പിക്ക് പകരക്കാരനായാണ് അൽക്കാസർ വിയ്യറയലിലേക്ക് പറക്കുന്നത്‌. ഡൊർട്ട്മുണ്ടിലേക്ക് യങ്ങ് സെൻസേഷൻ ഹാലൻഡ് വന്നതിനെ തുടർന്നാണ് സൂപ്പർ സബ്ബായി സിഗ്നൽ ഇടൂന പാർക്കിൽ തിളങ്ങിയ പാകോ ക്ലബ്ബ് വിടാൻ തീരുമാനിച്ചത്.

26 കാരനായ താരത്തിന് വേണ്ടി സിമിയോണിയുടെ അത്ലെറ്റിക്കോ മാഡ്രിഡും ശ്രമം നടത്തിയിരുന്നു. ഒരു വർഷം മുൻപ് ബാഴ്സയിൽ നിന്നുമാണ് പാകോ ജർമ്മനിയിൽ എത്തുന്നത്. 17 മത്സരങ്ങളിൽ 23 തവണ ബൊറുസിയ ഡോർട്ട്മുണ്ടിന് വേണ്ടി പാകോ ഗോളടിച്ചിട്ടുണ്ട്.

Advertisement