പ്രീമിയർ ലീഗിന്റെ ഈ സീസൺ ഉപേക്ഷിക്കണം എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലെഫ്റ്റ് ബാക്കായ ലൂക്ക് ഷോ. ഈ സീസൺ ഉപേക്ഷിക്കണം എന്നും ആർക്കും കിരീടം നൽകേണ്ടതില്ല എന്നും ലൂക് ഷോ അഭിപ്രായപ്പെട്ടു. സീസൺ നടത്താൻ കഴിയാത്ത അവസ്ഥയാണ്. അതുകൊണ്ട് തന്നെ ഈ സീസൺ നടന്നില്ല എന്ന് കരുതാം. ഷോ പറഞ്ഞു.
ആരാധകരുടെ ജീവൻ ആണ് വലുതെന്നും ഫുട്ബോൾ ആരാധകരുടെ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമെ തുടങ്ങേണ്ടതുള്ളൂ എന്നും ലൂക് ഷോ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചിരവൈരികളായ ലിവർപൂളിന് പ്രീമിയർ ലീഗ് കിരീടം കയ്യൈത്തും ദൂരത്ത് നിൽക്കുമ്പോൾ ആണ് സീസൺ കൊറോണ കാരണം നിർത്തി വെക്കേണ്ടി വന്നിരുന്നത്.