ഒരൊറ്റ മത്സരം പോലും കളിക്കാൻ ആവാതെ യു എ ഇ പരിശീലകൻ പുറത്ത്

- Advertisement -

യു എ ഇയുടെ പരിശീലകനായി നിയമിക്കപ്പെട്ടിരുന്ന ഇവാൻ ജൊവനോവിചിനെ യു എ ഇ പുറത്താക്കി. ഒരു മത്സരത്തിൽ പോലും ടീമിനെ നയിക്കാൻ ആവാതെയാണ് ഇവാൻ ജൊവനോവിച് ദേശീയ ടീമിന്റെ ചുമതല ഒഴിയേണ്ടി വരുന്നത്. എന്തു കൊണ്ടാണ് അദ്ദേഹത്തെ പുറത്താക്കുന്നത് എന്ന് യു എ ഇ വ്യക്തമാക്കിയില്ല.

ഏഷ്യൻ കപ്പിനും ലോകകപ്പിനു യോഗ്യത നേടിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെ ആറു മാസത്തെ കരാറിൽ ആയിരുന്നു ജൊവനോവിചിനെ യു എ ഇ നേരത്തെ നിയമിച്ചിരുന്നത്. കൊറോണ കാരണം ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ നീട്ടിയതോടെയാണ് അദ്ദേഹത്തിന്റെ പണിയും പോയത്. ഇനി പുതിയ ടെക്നികൽ ഡയറക്ടർ വരുമെന്നും അദ്ദേഹമാകും യോഗ്യതാ റൗണ്ടുകളിൽ ടീമിനെ നയിക്കുക എന്നുൻ യു എ ഇ അറിയിച്ചു.

Advertisement