മെസ്സി വന്നാൽ പോലും മാഞ്ചസ്റ്റർ യുണൈറ്റഡ് രക്ഷപ്പെടില്ല എന്ന് സ്കോൾസ്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കഷ്ടകാലം അടുത്തൊന്നും അവസാനിക്കില്ല എന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം പോൾ സ്കോൾസ്‌. ടീമിന് നിലവാരമില്ല എന്നും രണ്ടോ മൂന്നോ ലോക നിലവാരമുള്ള താരങ്ങൾ എപ്പോഴും യുണൈറ്റഡിന് കുറവാണെന്നും സ്കോൾസ് പറഞ്ഞു. യുണൈറ്റഡിൽ ആര് എത്തിയാലും ആ താരങ്ങൾ കഷ്ടപ്പെടുകയാണ്. സാക്ഷാൽ മെസ്സി യുണൈറ്റഡിൽ എത്തിയാൽ പോലും ഈ അവസ്ഥ മാറില്ല. മെസ്സിയും യുണൈറ്റഡ് ടീമിൽ കളിക്കാൻ കഷ്ടപ്പെടും എന്നും സ്കോൾസ് പറഞ്ഞു.

മൗറീനോ മികച്ച പരിശീലകനാണ്. പക്ഷെ എന്തു കൊണ്ടാണ് അദ്ദേഹത്തെ ടീം ഇങ്ങനെ കഷ്ടപ്പെടുന്നത് എന്നിട്ടും എന്ന് മനസ്സിലാവുന്നില്ല. കഴിഞ്ഞ വർഷം യുണൈറ്റഡ് രണ്ടാമത് ഫിനിഷ് ചെയ്തത് ഡി ഹിയയുടെ മാത്രം കഴിവ് കൊണ്ടാണെന്നും സ്കോൾസ് പറഞ്ഞു.

ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും പണ്ട് ഉണ്ടായിരുന്ന ദുരിതാവസ്ഥയിലാണ് ഇപ്പോൾ യുണൈറ്റഡ് ഉള്ളത്. പണ്ട് യുണൈറ്റഡ് ആ ടീമുകളെ പരിഹസിച്ച് ചിരിച്ചതു പോലെ യുണൈറ്റഡിനെ നോക്കി അവരൊക്കെ ചിരിക്കുകയാണെന്നും സ്കോൾസ് പറഞ്ഞു.

Previous articleഡുമിനിയ്ക്ക് പകരം ക്വിന്റണ്‍ ഡിക്കോക്ക് മാര്‍ക്കീ താരം
Next articleഓള്‍റൗണ്ട് മികവുമായി റഷീദ് ഖാന്‍, കാണ്ഡഹാറിനെ തകര്‍ത്ത് കാബുള്‍