സൗദി അറേബ്യൻ ഉടമകൾ എത്തിയതിനു ശേഷമുള്ള ആദ്യ മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിന് പരാജയം. ഇന്ന് ശക്തരായ സ്പർസിനെ നേരിട്ട ന്യൂകാസിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. സ്പർസിനെതിരെ തുടക്കത്തിൽ ഒരു ഗോൾ ലീഡ് എടുത്ത ശേഷമായിരുന്നു ന്യൂകാസിലിന്റെ പരാജയം. മത്സരം തുടങ്ങി രണ്ടാം മിനുട്ടിൽ തന്നെ ലീഡ് എടുക്കാൻ ന്യൂകാസിലിന് ഇന്നായി. കാലം വിൽസണായിരുന്നു സ്പർസിനെ ഞെട്ടിച്ച് ഗോൾ നേടിയത്.
ഈ ഗോളിൽ നിന്ന് പതിയെ സ്പർസ് കരകയറി. 17ആം മിനുട്ടിൽ എൻഡോബെലെയുടെ സ്ട്രൈക്ക് സ്പർസിനെ ഒപ്പം എത്തിച്ചു. പിന്നാലെ 22ആം മിനുട്ടിൽ ഹാരി കെയ്നിന്റെ ഒരു ചിപ് ഗോൾ സ്പർസിന് ലീഡ് നൽകി. കെയ്നിന്റെ ലീഗിലെ ഈ സീസണിലെ ആദ്യ ഗോൾ ആയിരുന്നു ഇത്. ആദ്യ അകുതി അവസാനിക്കും മുമ്പ് സോണിലൂടെ സ്പർസ് മൂന്നാം ഗോളും നേടി. ആദ്യ പകുതിയുടെ അവസാനം ന്യൂകാസിൽ ആരാധകന് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് കളി നിർത്തി വെക്കേണ്ടി വന്നിരുന്നു.
രണ്ടാം പകുതിയിൽ ജോഞ്ജൊ ഷെല്വിക്ക് ചുവപ്പ് കിട്ടിയതോടെ ന്യൂകാസിൽ 10 പേരായി ചുരുങ്ങി. എങ്കിലും പൊരുതിയ ന്യൂകാസിൽ അവസാനം ഒരു ഗോൾ കൂടെ മടക്കി സ്കോർ 2-3 എന്നാക്കി. കളി അവസാനിപ്പിച്ചു. ഈ ജയത്തോടെ സ്പർസ് 15 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് എത്തി. ഒരു ജയം പോലും ഇല്ലാത്ത ന്യൂകാസിൽ 19ആം സ്ഥാനത്ത് നിൽക്കുകയാണ്.