ചെൽസിയിലും പ്രീമിയർ ലീഗിലും തുടരാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് സാരി

Staff Reporter

ചെൽസിയിലും പ്രീമിയർ ലീഗിലും തുടരാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞ് ചെൽസി പരിശീലകൻ മൗറിസിയോ സാരി. അടുത്ത രണ്ടു വർഷത്തിനുള്ളിൽ ചെൽസിയെ പ്രീമിയർ ലീഗ് പോരാട്ടത്തിന് ഒരുക്കുമെന്നും സാരി പറഞ്ഞു. ചില മത്സരങ്ങളിൽ ചെൽസിയുടെ മോശം പ്രകടനത്തെ തുടർന്ന് ഈ സീസണിന്റെ അവസാനത്തോടെ സാരി ചെൽസി വിട്ടു ഇറ്റലിയിലെ ഏതെങ്കിലും ക്ലബ്ബിലേക്ക് മടങ്ങിപോവുമെന്നും വാർത്തകൾ ഉണ്ടായിരുന്നു.

എന്നാൽ തനിക്ക് പ്രീമിയർ ലീഗിൽ തുടരുമെന്നാണ് ആഗ്രഹമെന്നും പ്രീമിയർ ലീഗ് വളരെ മികച്ചതാണെന്നും മുൻ നാപോളി പരിശീലകൻ കൂടിയായ സാരി പറഞ്ഞു. സ്റ്റേഡിയവും പ്രീമിയർ ലീഗിന്റെ അന്തരീക്ഷവും വളരെ മികച്ചതാണെന്നും അത് കൊണ്ട് പ്രീമിയർ ലീഗിൽ തന്നെ തുടരാനാണ് തന്റെ ആഗ്രഹമെന്നും സാരി പറഞ്ഞു. അടുത്ത രണ്ടു സീസണിൽ ചെൽസിയെ ലിവർപൂളിന്റെയും മാഞ്ചസ്റ്റർ സിറ്റിയുടെ നിലവാരത്തിലേക്ക് എത്തിക്കുമെന്നും സാരി പറഞ്ഞു. നാപോളിയെ മൂന്ന് സീസൺ കൊണ്ട് യുവന്റസിന് പിറകിൽ എത്തിച്ചതിനെ കുറിച്ചും സാരി ഓർമിപ്പിച്ചു