കഴിഞ്ഞ വർഷം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ചെൽസിയുടെ പരിശീലകനായിരുന്നു ഇറ്റലിക്കാർ ആയ സാരി. എന്നാൽ തനിക്ക് ഇംഗ്ലണ്ടിലെ ജീവിതം ഒട്ടും ഇഷ്ടപ്പെട്ടില്ല എന്ന് സാരി പറയുന്നു. താൻ ഇനി ഒരിക്കലും ഇംഗ്ലണ്ടിൽ ജീവിക്കാൻ വേണ്ടി വരില്ല എന്നും ഇപ്പോഴത്തെ യുവന്റസ് പരിശീലകൻ പറയുന്നു. എങ്ങനെയാണ് മറ്റു ഇറ്റാലിയൻ പരിശീലകന്മാർ ഇംഗ്ലണ്ടിൽ കഴിയുന്നത് എന്ന് തനിക്ക് മനസ്സിലാകുന്നില്ല എന്നും സാരി പറഞ്ഞു.
ഇതൊക്കെ ഇംഗ്ലണ്ടിലെ ജീവിതത്തെ കുറിച്ചാണെന്നും ഇംഗ്ലണ്ടിലെ ഫുട്ബോൾ ഗംഭീരമാണെന്നും സാരി പറഞ്ഞു. പലപ്പോഴും ഇംഗ്ലണ്ടിലെ ഫുട്ബോൾ തനിക്ക് മിസ്സ് ചെയ്യാറുണ്ട്. ഇംഗ്ലണ്ടിലെ ടെക്നിക്കൽ മികവ് ഗംഭീരമാണെന്നും ആരാധകരും കളിയുടെ രീതിയും അത്രയ്ക്ക് മികച്ചതാണെന്നും യുവന്റസ് പരിശീലകൻ പറഞ്ഞു. യുവന്റസിന്റെ വലിയ ഓഫർ വന്നതിനാൽ ഒറ്റ സീസൺ കൊണ്ടു തന്നെ സാരി ഇംഗ്ലണ്ട് വിട്ടിരുന്നു.