ലക്ഷ്യം 2023 ലോകകപ്പ്, പക്ഷേ തോളിന്റെ അവസ്ഥയെ ആശ്രയിച്ചായിരിക്കും ഈ തീരുമാനം – ആദില്‍ റഷീദ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

തന്റെ തോളിന് ശക്തി പ്രാപിക്കുകയാണെങ്കില്‍ താന്‍ 2023 ഏകദിന ലോകകപ്പില്‍ കളിക്കുവാന്‍ പറ്റുമെന്നാണ് കരുതുന്നതെന്ന് പറഞ്ഞ് ഇംഗ്ലണ്ട് സ്പിന്നര്‍ ആദില്‍ റഷീദ്. 2019 ടൂര്‍ണ്ണമെന്റില്‍ ഇംഗ്ലണ്ടിന്റെ വിജയകരമായ യാത്രയില്‍ മുഖ്യ പങ്ക് വഹിച്ച ആദില്‍ റഷീദ് ഈ അവസ്ഥയെ മറികടന്നാണ് പൊരുതിയത്.

2023 ടൂര്‍ണ്ണമെന്റ് നടക്കുമ്പോള്‍ 35 വയസ്സാകുമെങ്കിലും തനിക്ക് ടൂര്‍ണ്ണമെന്റില്‍ പ്രഭാവം ഉണ്ടാക്കാനാകുമെന്നാണ് റഷീദ് പ്രതീക്ഷിക്കുന്നത്, എന്നാല്‍ തന്റെ തോളിലെ പ്രശ്നം മെച്ചപ്പെടേണ്ട സാഹചര്യം ഉണ്ടെന്നും അതുണ്ടെങ്കില്‍ മാത്രമേ തനിക്ക് 2023 ലോകകപ്പ് ലക്ഷ്യമാക്കാനാകുവെന്നും താരം അഭിപ്രായപ്പെട്ടു.

തനിക്ക് ഇംഗ്ലണ്ടിന് വേണ്ടി എത്ര കാലം കളിക്കാനാകുമോ അത്രയും കളിക്കാനാകണം എന്നതാണ് ആഗ്രഹം. റഷീദ് ടി20 ലോകകപ്പ് മുന്നില്‍ കണ്ട് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മാത്രം ശ്രദ്ധ ചെലുത്താനാണ് ഇപ്പോള്‍ ലക്ഷ്യമിട്ടിരിക്കുന്നതെങ്കിലും തനിക്ക് ടെസ്റ്റി്‍ കളിക്കണമെന്നാണ് ആഗ്രഹം എന്ന് താരം വ്യക്തമാക്കി. ഇംഗ്ലണ്ടിനായി 2019 ജനുവരിയിലാണ് താരം അവസാനമായി ടെസ്റ്റ് കളിച്ചത്. അന്ന് വിന്‍ഡീസ് ആയിരുന്നു എതിരാളികള്‍.

ഇനിയൊരു ലോകകപ്പ് കൂടി കളിക്കാനായാല്‍ അത് നല്ലതായിരിക്കും പക്ഷേ ഒട്ടനവധി ഘടകങ്ങള്‍ ഇതിനെ ബാധിക്കുന്നു. പുതിയ താരോദയങ്ങള്‍, പരിക്ക് ഇവയെല്ലാം പ്രതീക്ഷിക്കേണ്ടതുണ്ട് പക്ഷേ താന്‍ ഫിറ്റായി നിലകൊണ്ട് ഈ ലക്ഷ്യത്തെ പ്രാപിക്കുവാന്‍ ശ്രമിക്കുമെന്ന് താരം പറഞ്ഞു.