സാർ ടോട്ടനത്തിൽ 2030 വരെയുള്ള കരാർ ഒപ്പുവെച്ചു

Newsroom

2030 വരെ നീണ്ടുനിൽക്കുന്ന ഒരു പുതിയ കരാറിൽ പാപെ സാർ ഒപ്പുവച്ചതായി സ്പർസ് അറിയിച്ചു. സെനഗൽ ഇന്റർനാഷണൽ മിഡ്‌ഫീൽഡർ, ഈ സീസണിൽ മികച്ച ഫോമിലാണ് കളിക്കുന്നത്. ഈ കാലയളവിൽ പ്രീമിയർ ലീഗിലെ 20 മത്സരങ്ങളിൽ 18-ലും സാർ കളിച്ചിരുന്നു‌. ആകെ 33 മത്സരങ്ങൾ സ്പർസിനായി കളിച്ചിട്ടുണ്ട്.
Picsart 24 01 02 21 37 10 170

2021 ഓഗസ്റ്റിൽ മെറ്റ്‌സിൽ നിന്ന് ആയിരുന്നു സാർ സ്പർസിൽ എത്തിയത്‌. 2022ൽ സെനഗലിന്റെ വിജയകരമായ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് സ്ക്വാഡിന്റെ ഭാഗമായിരുന്നു. കഴിഞ്ഞ സീസണിൽ 14 മത്സരങ്ങൾ സ്പർസിനായി കളിച്ചു‌. 2022-ൽ ഖത്തറിൽ നടന്ന ഫിഫ ലോകകപ്പിലു. സെനഗലിനായി കളിച്ചു. സാർ ആകെ രാജ്യത്തിനായി 16 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.