മാഞ്ചസ്റ്റർ സിറ്റി താരം ലെറോയ് സാനെയ്ക്ക് പരിക്ക്. ഇന്നലെ നടന്ന കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തിനിടെ ആയിരുന്നു സാനെയ്ക്ക് പരിക്കേറ്റത്. കളി തുടങ്ങി പത്ത് മിനുട്ട് ആകും മുമ്പ് തന്നെ സാനെയ്ക്ക് പരിക്കേറ്റിരുന്നു. താരത്തെ ഉടൻ തന്നെ പിൻവലിക്കുകയും ചെയ്തു. ഹാംസ്ട്രിങ് ഇഞ്ച്വറി ആണെന്നാണ് പ്രാഥമിക വിവരം.
രണ്ട് ആഴ്ച മുതൽ ഒരു മാസം വരെ സാനെ ചിലപ്പോൾ പുറത്തിരിക്കേണ്ടി വരും. ബയേണിലേക്ക് പോകാൻ ആഗ്രഹിക്കുന്ന സാനെയുടെ ട്രാൻസ്ഫർ നീക്കത്തിന് ഈ പരിക്ക് തിരിച്ചടിയായേക്കും. സാനെയ്ക്ക് വേണ്ടി നൂറു മില്യണിൽ അധികം ചിലവഴിക്കാൻ ഒരുങ്ങി നിൽക്കുകയാണ് ബയേൺ. എന്നാൽ പരിക്കിൽ ഇരിക്കെ ഇങ്ങനെ ഒരു നീക്കത്തിന് ബയേൺ മുതിരുമോ എന്നാണ് സംശയം.