സാനെയുടെ കരാർ സിറ്റി പുതുക്കില്ല, താരത്തിന് ക്ലബ് വിടാം

- Advertisement -

മാഞ്ചസ്റ്റർ സിറ്റിയുടെ വിങ്ങർ ലെരോ സാനെയുടെ കരാർ ക്ലബ് പുതുക്കില്ല എന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള വ്യക്തമാക്കി. സിറ്റി വാഗ്ദാനം ചെയ്ത കരാർ സാനെ നിരസിച്ചു എന്നും ഇനി താരവുമായി കരാർ ചർച്ച ചെയ്യില്ല എന്നും ഗ്വാർഡിയോള പറഞ്ഞു. 2021 സീസൺ അവസാനം വരെയാണ് സാനെയ്ക്ക് സിറ്റിയിൽ കരാർ ഉള്ളത്.

മികച്ച ഓഫർ ലഭിക്കുകയാണെങ്കിൽ സാനെയെ ല്ലബ് വിടാം അനുവദിക്കും. നല്ല ഓഫർ വന്നില്ല എങ്കിൽ അടുത്ത സീസൺ അവസാനം ഫ്രീ ട്രാൻസ്ഫറിൽ ക്ലബ് വിടാമെന്നും ഗ്വാർഡിയോള പറഞ്ഞു. ബയേൺ മ്യൂണിച്ചിലേക്ക് സാബെ പോകും എന്നാണ് കരുതുന്നത്. കഴിഞ്ഞ സീസണിൽ ബയേൺ സാനെയ്ക്ക് വേണ്ടി 130മില്യണു മേലെ നൽകാൻ തയ്യാറായിരുന്നു. എന്നാൽ ഇനി 30 മില്യൺ മാത്രമേ സാനെയ്ക്ക് ആയി ബയേൺ ഓഫർ ചെയ്യാൻ സാധ്യതയുള്ളൂ. അത് സിറ്റി അംഗീകരിച്ചില്ല എങ്കിൽ ഫ്രീ ട്രാൻസ്ഫറിനായി ബയേൺ കാത്തു നിൽക്കും.

Advertisement