സാനെയുടെ പരിക്ക് ഗുരുതരം, തിരിച്ചുവരവ് വൈകും

- Advertisement -

മാഞ്ചസ്റ്റർ സിറ്റിയുടെ സ്റ്റാർ വിങ്ങർ ലിറോയ് സാനെയുടെ പരിക്ക് ഗുരുതരമെന്ന് മാഞ്ചസ്റ്റർ സിറ്റി അറിയിച്ചു. കഴിഞ്ഞ ദിവസം കാർഡിഫ് സിറ്റിക്കെതിരായ എഫ് എ കപ്പ് മത്സരത്തിനിടെ ആയിരുന്നു സാനെയ്ക്ക് പരിക്കേറ്റത്. ആങ്കിൾ ലിഗമെന്റ് ഡാമേജ് ആയതായാണ് സിറ്റിയുടെ മെഡിക്കൽ ഡിപാർട്മെന്റ് അറിയിച്ചിരിക്കുന്നത്.

എത്ര കാലം സാനെ പുറത്തിരിക്കേണ്ടി വരുമെന്ന് സിറ്റി അറിയിപ്പൊന്നും നൽകിയില്ലെങ്കിലും ചുരുങ്ങിയത് രണ്ട് മാസമെങ്കിലും സാനെ പുറത്തിരിക്കേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്. സിറ്റിക്കായി ഈ സീസണിൽ 11 ഗോളുകളും 14 അസിസ്റ്റും സാനയുടെ ബൂട്ടിൽ നിന്ന് പിറന്നിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement