ടീമിനൊപ്പം ചേരാൻ വൈകി, സാഞ്ചോക്ക് സസ്‌പെൻഷൻ

രാജ്യാന്തര മത്സരങ്ങളുടെ ഇടവേളക്ക് ശേഷം വൈകി തിരികെ എത്തിയ ഇംഗ്ലണ്ട് താരം ജാഡൻ സാഞ്ചൊയെ ബൊറൂസിയ ഡോർട്ട്മുണ്ട് സസ്‌പെൻഡ് ചെയ്തു. ബൊറൂസിയ മോഷൻഗ്ലാഡ്‌ബാക്കിനെതിരായ ഇന്നത്തെ മത്സരത്തിൽ താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയേക്കും.

19 വയസുകാരനായ താരം രാജ്യാന്തര മത്സരങ്ങൾക്ക് ശേഷം പരിശീലനത്തിന് റിപ്പോർട്ട് ചെയ്തില്ല. ഇതോടെ പരിശീലകൻ ഫാവ്രെ താരത്തെ ഒരു മത്സരത്തിൽ നിന്നുള്ള ടീമിലേക്ക് ഉൾപ്പെടുത്തിയില്ല. ഡോർട്ട്മുണ്ടിന്റെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ് സാഞ്ചോ.

Previous articleകാലിക്കറ്റ് സർവകലാശാല ബി സോൺ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഇ എം ഇ എ കോളേജിന്
Next articleഅലോൺസോ രക്ഷകനായി, ജയത്തോടെ ആദ്യ നാലിലെത്തി ചെൽസി