മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരോട് മാപ്പ് പറഞ്ഞ് സാഞ്ചസ്

- Advertisement -

ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് നടത്തിയ മോശം പ്രകടനങ്ങൾക്ക് മാപ്പ് പറഞ്ഞ് അലക്സിസ് സാഞ്ചസ്. ഇത് വളരെ വിഷമകരമായ സീസൺ ആയിരുന്നെന്നും എങ്കിലും ആരാധകരോട് ക്ഷമ ചോദിക്കുന്നു എന്നും സാഞ്ചേസ് പറഞ്ഞു‌. മാഞ്ചസ്റ്റർ യുണൈറ്റഡ് എങ്ങനെ കളിച്ചാലും പിന്തുണ നൽകുന്ന ആരാധകരോട് ക്ഷം ചോദിക്കേണ്ടതുണ്ട് എന്നും സാഞ്ചേസ് പറഞ്ഞു.

വ്യക്തിപരമായി തനിക്ക് നല്ല പ്രകടനങ്ങൾ നടത്താനായില്ല. ഇടക്കിടെ വന്ന പരിക്ക് ആയിരുന്നു കാരണം. മാധ്യമങ്ങൾ പല അഭ്യൂഹങ്ങളും പടച്ചു വിടുന്നുണ്ടെന്നും അതിൽ സത്യമില്ല എന്നും സാഞ്ചേസ് പറഞ്ഞു. താരങ്ങളും ക്ലബിലെ ഒഫീഷ്യൽസും അവരുടെ നൂറു ശതമാനം ക്ലബിന് നൽകുന്നുണ്ടോ എന്നത് സ്വയം ചോദ്യം ചെയ്യണമെന്നും സാഞ്ചസ് പറഞ്ഞു. ഉടൻ തന്നെ സർ അലക്സ് ഫെർഗൂസന്റെ കാലത്തെ യുണൈറ്റഡിനെ പോലെ യുണൈറ്റഡ് തിരികെ എത്തും എന്നും ചിലിയൻ താരം പറഞ്ഞു.

Advertisement