സാഞ്ചേസിന് വീണ്ടും പരിക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അലക്സിസ് സാഞ്ചേസിന് വീണ്ടും പരിക്ക്. ഇന്ന് റീഡിങിനെതിരായ എഫ് എ കപ്പ് മത്സരത്തിനിടെയാണ് സാഞ്ചേസിന് പരിക്കേറ്റത്. നീണ്ട കാലത്തെ പരിക്കിന് ശേഷം കഴിഞ്ഞ ആഴ്ച മാത്രമായിരുന്നു സാഞ്ചേസ് കളത്തിലേക്ക് തിരിച്ചെത്തിയത്. ഈ സീസണിൽ പരിക്ക് കൊണ്ട് മാത്രം 9 മത്സരങ്ങളാണ് സാഞ്ചേസിന് നഷ്ടമായത്.

ഹാംസ്ട്രിങ് ഇഞ്ച്വറി ആണ് സാഞ്ചേസിന് ഇപ്പോഴും പ്രശ്നം. എന്നാൽ സാഞ്ചേസിന്റെ പരിക്ക് ഗുരുതരമല്ല എന്ന് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു. സാഞ്ചേസിന് അതേ ഹാംസ്ട്രിങ്ങിനാണ് പരിക്ക്, എന്നാലും ടോട്ടൻഹാമിനെതിരായ കളിക്ക് മുമ്പ് സാഞ്ചേസ് ഫിറ്റ്നെസ് വീണ്ടെടുക്കും എന്ന് കരുതുന്നതായി ഒലെ പറഞ്ഞു. ഒലെയുടെ കീഴിൽ രണ്ട് മത്സരങ്ങൾ കളിച്ച സാഞ്ചേസ് 2 അസിസ്റ്റുകൾ സ്വന്തമാക്കിയിരുന്നു. ഇന്ന് ലുകാകുവിന്റെ ഗോളിന് വഴി ഒരുക്കിയത് സാഞ്ചേസായിരുന്നു.