സലായും വാൻ ഡൈകും സൗതാമ്പ്ടണ് എതിരെ ഇല്ല

Img 20220516 125348

ലിവർപൂൾ നാളെ നിർണായക മത്സരത്തിൽ സൗതാമ്പ്ടണെ നേരിടുമ്പോൾ അവരുടെ രണ്ട് പ്രധാന താരങ്ങൾ അവർക്ക് ഒപ്പം ഉണ്ടാകില്ല. ഫോർവേഡ് മൊ സലായും സെന്റർ ബാക്ക് വാൻ ഡൈകും ആകും നാളെ കളിക്കാത്തത്. ഇരുവർക്കും ചെറിയ പരിക്ക് ഉള്ളതിനാൽ വിശ്രമം നൽകാൻ ആണ് ക്ലോപ്പിന്റെ തീരുമാനം. എഫ് എ കപ്പ് ഫൈനലിനിടയിൽ ആയിരുന്നു സലാക്ക് പരിക്കേറ്റത്. താരം ആദ്യ പകുതിയിൽ തന്നെ കളം വിട്ടിരുന്നു.

വാൻ ഡൈക് എക്സ്ട്രാ ടൈം വരെ കളിച്ചിരുന്നു എങ്കിലും ഫിറ്റ്നെസ് പ്രശ്നം ആയത് കൊണ്ട് എക്സ്ട്രാ ടൈമിൽ ക്ലോപൊ വാൻ ഡൈകിനെയും സബ് ചെയ്തു. ഇരുവരും ചാമ്പ്യൻസ് ലീഗ് ഫൈനലിൽ നിർണായകമാകും എന്നത് കൊണ്ട് ആണ് സൗതാമ്പ്ടണ് എതിരെ ഇരുവർക്കും വിശ്രമം നൽകുന്നത്. രണ്ട് പേരും ലീഗിലെ അവസാന മത്സരത്തിൽ ലിവർപൂളിനായി കളത്തിൽ ഇറങ്ങും.

Previous articleഎൻ ബി എ ചാമ്പ്യൻസ് പ്ലേ ഓഫിൽ നിന്ന് പുറത്ത്
Next articleടാസ്കിന്‍ അഹമ്മദിന് വിന്‍ഡീസ് ടെസ്റ്റ് പരമ്പര നഷ്ടമായേക്കും