സലായും റൊബേർട്സണും നാളെ കളിക്കും

- Advertisement -

കഴിഞ്ഞ മത്സരത്തിൽ പരിക്ക് കാരണം കളിക്കാതിരുന്ന മൊ സലായും റൊബേർട്സണും നാളെ കളിക്കാൻ ഇറങ്ങും എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ് അറിയിച്ചു. എവട്ടണ് എതിരായ മത്സരത്തിൽ പരിക്ക് കാരണം സലാ ബെഞ്ചിൽ ഉണ്ടായിരുന്നു എങ്കിലും കളത്തിൽ ഇറങ്ങിയിരുന്നില്ല. റൊബേർട്സൺ ആണെങ്കിൽ ടീമിലേ ഉണ്ടായിരുന്നില്ല. ഇരുവരുടെയും പരിക്ക് മാറിയതായി ക്ലോപ്പ് അറിയിച്ചു.

എന്നാൽ സെന്റർ ബാക്കായ മാറ്റിപും വെർസറ്റൈൽ താരം മിൽനറും നാളെ ക്രിസ്റ്റൽ പാലസിനെതിരെ ഉണ്ടാകില്ല. ഇരു താരങ്ങൾക്കും കഴിഞ്ഞ മത്സരത്തിനിടയിൽ പരിക്കേറ്റിരുന്നു. കഴിഞ്ഞ മത്സരത്തിൽ എവർട്ടണോട് സമനില വഴങ്ങിയ ലിവർപൂൾ നാളെ വിജയിച്ച് കിരീടത്തിലേക്ക് അടുക്കാൻ ആകും ശ്രമിക്കുന്നത്.

Advertisement