മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഷ്നൈഡർലിൻ ഇനി ഫ്രാൻസിൽ

- Advertisement -

എവർട്ടൺ താരമായ മോർഗാൻ ഷ്നൈഡർലിൻ അവസാനം ഫ്രാംസിൽ തിരികെയെത്തി. ഫ്രഞ്ച് ക്ലബായ നീസ് ആണ് താരത്തെ സൈൻ ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം എത്തിയിരിക്കുകയാണ്. എത്ര തുകയ്ക്കാണ് താരത്തെ നീസ് സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല. 2017 മുതൽ എവർട്ടണൊപ്പം ഷ്നൈഡർലിൻ ഉണ്ട്. പക്ഷെ കാര്യമായി തിളങ്ങാൻ ആയില്ല.

രണ്ട് വർഷത്തോളം മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിച്ചപ്പോഴും ഷ്നൈഡർലിന്റെ പ്രകടനം ദയനീയമായിരുന്നു. സൗതാപ്ണിൽ ആണ് അവസാനമായി താരത്തിന്റെ മികച്ച പ്രകടനം കാണാൻ ആയത്. ഫ്രഞ്ചുകാരനായ ഷ്നൈഡർലിൻ 2008ൽ സ്റ്റ്രാറ്റ്സ്ബർഗിന് കളിച്ച ശേഷം ആദ്യമായാണ് ഒരു ഫ്രഞ്ച് ക്ലബിൽ എത്തുന്നത്.

Advertisement