കഷ്ടകാലം തീരാത്ത ലിവർപൂൾ !! സലാ കോവിഡ് പോസിറ്റീവ്

- Advertisement -

ലിവർപൂളിന്റെ കഷ്ടകാലം അടുത്ത കാലത്ത് തീരും എന്ന് തോന്നുന്നില്ല. ഡിഫൻഡർ ജോ ഗോമസിന് പരിക്ക് പറ്റിയതിന് പിന്നാലെ സൂപ്പർ താരം മുഹമ്മദ് സലാ കോവിഡ് പോസിറ്റീവ് ആണെന്ന് ഈജിപ്ഷ്യൻ ഫുട്‌ബോൾ അസോസിയേഷൻ ഔദ്യോഗികമായി അറിയിച്ചു. നേരത്തെ വിർജിൽ വാൻ ഡെയ്ക്കും പരിക്ക് പറ്റി പുറത്തായിരുന്നു.

നിലവിലെ സാഹചര്യത്തിൽ നിർണായക മത്സരങ്ങൾക്ക് ഒരുങ്ങുന്ന യുർഗൻ ക്ളോപ്പിന് കടുത്ത വെല്ലുവിളിയായി സലായുടെ കോവിഡ് ബാധ. ആഫ്കൊണ് യോഗ്യത മത്സരങ്ങൾക്കായി ഈജിപ്ഷ്യൻ ടീമിന് ഒപ്പം ചേർന്ന സലാ ഈ മാസം 14, 17 തീയതികളിൽ കളിക്കാനിരിക്കെയാണ് ടെസ്റ്റ് നടത്തിയത്. പോസറ്റീവ് ആണെന്ന്കിലും താരത്തിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ല. കോവിഡ് ബാധിക്കുന്ന അഞ്ചാമത്തെ ലിവർപൂൾ താരമാണ് സലാ. നേരത്തെ തിയാഗോ, നബി കെയ്റ്റ, ശകീരി, മാനെ എന്നിവരും കോവിഡ് പോസിറ്റീവ് ആയിരുന്നു.

Advertisement