കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷദ്പൂരിന് എതിരെ

20201113 231919
- Advertisement -

ഐ എസ് എല്ലിന് ഇറങ്ങും മുമ്പുള്ള അവസാന സന്നാഹ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷദ്പൂർ എഫ് സിയെ നേരിടും. ഗോവയിൽ വെച്ച് ഇന്ന് വൈകിട്ടാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ സന്നാഹ മത്സരത്തിൽ ഈസ്റ്റ് ബംഗാളിനോട് പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് വിജയത്തോടു കൂടി പ്രീസീസൺ അവസാനിപ്പിക്കാൻ ആകും ശ്രമിക്കുക.

ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന്റെ നാലു വിദേശ താരങ്ങൾ മാത്രമേ കളത്തിൽ ഇറങ്ങിയിരുന്നുള്ളൂ. ഇന്ന് മുഴുവൻ വിദേശ താരങ്ങളും മത്സരത്തിന്റെ രണ്ടു പകുതിയിലുമായി ഇറങ്ങാൻ സാധ്യതയുണ്ട്. പ്രീസീസണിൽ മൂന്ന് മത്സരങ്ങൾ കളിച്ച കേരള ബ്ലാസ്റ്റേഴ്സ് ഒരു വിജയവും ഒരു സമനിലയും ഒരു തോൽവിയും ആണ് ഇതുവരെ നേടിയത്. അടുത്ത ആഴ്ച ഐ എസ് എല്ലിലെ ആദ്യ മത്സരത്തിൽ മോഹൻ ബഗാനെ ആണ് കേരള ബ്ലാസ്റ്റേഴ്സിന് നേരിടാൻ ഉള്ളത്

Advertisement