സലാ തിരികെയെത്തി, ലെസ്റ്റർ സിറ്റിക്ക് എതിരെ കളിക്കും

Newsroom

ഈജിപ്തിനൊപ്പം ആഫ്രിക്കൻ നാഷൺസ് കപ്പ് കളിക്കുക ആയിരുന്ന മൊ സലാ തിരികെ ലിവർപൂളിൽ എത്തി. ആഫ്കോൺ ഫൈനലിൽ പരാജയപ്പെട്ട താരം ഉടൻ തന്നെ ഇംഗ്ലണ്ടിലേക്ക് പറക്കുക ആയിരുന്നു. മുഹമ്മദ് സലാ വ്യാഴാഴ്ച ലെസ്റ്ററിനെ നേരിടാൻ ലുണ്ടാകുമെന്ന് യർഗൻ ക്ലോപ്പ് സ്ഥിരീകരിച്ചു.

“മോ തിരിച്ചെത്തി, ഞാൻ ഇതിനകം അവനോട് സംസാരിച്ചു. തീർച്ചയായും ഫൈനലിൽ തോറ്റതിൽ അവൻ വളരെ നിരാശനാണ്, എന്നാൽ ഇപ്പോൾ ലിവർപൂളിലാണ് താരത്തിന്റെ ശ്രദ്ധ” ക്ലോപ്പ് പറഞ്ഞു. സലാ കളിക്കാൻ തയ്യാറാണ് എന്ന് തന്നോട് പറഞ്ഞു എന്നും കോച്ച് പറഞ്ഞു.

“അവൻ ഒരു പരിചയസമ്പന്നനായ കളിക്കാരനാണ്, അദ്ദേഹത്തിന്റെ ശാരീരിക നില മികച്ചതാണ്. അദ്ദേഹത്തിന് ഇന്ന് ഒരു ചെറിയ റിക്കവറി സെഷൻ ഉണ്ടായിരിക്കും, നാളെ അദ്ദേഹത്തിന് എങ്ങനെ ഫീൽ ചെയ്യുന്നു എന്ന് ഞങ്ങൾ പരിശോധിക്കും” ക്ലോപ്പ് പറഞ്ഞു. ആഫ്രിക്കൻ കപ്പ് നേടിയ മാനെ ടീമിനൊപ്പം ചേരാൻ വൈകും.