ഇത്തവണത്തെ പ്രീമിയർ ലീഗ് കിരീട പോരാട്ടം പോലെ തന്നെ ശക്തമാണ് പ്രീമിയർ ലീഗിലെ ഗോൾഡൻ ബൂട്ടിനായുള്ള പോരും. ഇന്ന് ലീഗിലെ അവസാന മത്സര ദിവസമാണ്. അഞ്ച് താരങ്ങളാണ് ഇപ്പോഴും ഗോൾഡൻ ബൂട്ട് നേടാമെന്ന പ്രതീക്ഷയിൽ ഉള്ളത്. 22 ഗോളുകൾ ഉള്ള ലിവർപൂൾ താരം സലാ ആണ് ഗോളടിയിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മുന്നിൽ നിൽക്കുന്നത്. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗ് റെക്കോർഡായ 32 ഗോളുകൾ നേടി സലാ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയിരുന്നു.
ഈ സീസണിൽ ഇപ്പോൾ 22 ഗോളുകളുള്ള തുടർച്ചയായ രണ്ടാം വർഷവും ഗോൾഡൻ ബൂട്ട് നേടാം എന്ന പ്രതീക്ഷയിലാണ്. സലായ്ക്ക് ഇന്ന് വോൾവ്സിനെതിരെ ആണ് മത്സരം. സലായ്ക്ക് പിറകിൽ ഒരു വൻ നിര തന്നെ ഗോൾഡൻ ബൂട്ട് പ്രതീക്ഷയിൽ ഉണ്ട്. ലിർപൂളിന്റെ തന്നെ താരമായ മാനെ, മാഞ്ചസ്റ്റർ സിറ്റിയുടെ അഗ്വേറോ, ആഴ്സണലിന്റെ ഒബാമയങ്ങ് എന്നീ താരങ്ങൾ 20 ഗോളുകളുമായി സലായ്ക്ക് പിറകിൽ ഉണ്ട്. അഗ്വേറോയ്ക്ക് ഇന്ന് ബ്രൈറ്റണും, ഒബാമയങ്ങിന് ഇന്ന് ബേർൺലിയുമാണ് എതിരാളികൾ. 18 ഗോളുകളുമായി വാർഡിയാണ് പിന്നെ പിറകിൽ ഉള്ളത്. എന്നാൽ നാലു ഗോളുകൾ നേടി വാർഡി സലായെ മറികടക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല.
സലാ – 22 ഗോളുകൾ
മാനെ – 20 ഗോളുകൾ
ഒബാമയങ്ങ് – 20 ഗോളുകൾ
അഗ്വേറോ – 20 ഗോളുകൾ
വാർഡി – 18 ഗോളുകൾ