ക്വാറന്റൈൻ നിയന്ത്രണങ്ങൾ കാരണം വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി സലായെ വിട്ടു നൽകില്ല എന്ന് ലിവർപൂൾ അറിയിച്ചു. സെപ്റ്റംബർ 2 ന് അംഗോളയെ നേരിടാൻ ഈജിപ്ത് തയ്യാറെടുക്കുന്ന സമയത്താണ് ലിവർപൂൾ ഈ കാര്യം അറിയിച്ചത്. നിലവിൽ യുകെ സർക്കാരിന്റെ റെഡ് ലിസ്റ്റിൽ ഉള്ള രാജ്യമാണ് ഈജിപ്ത്. അംഗോളോ, കെയ്റോ, ഗാബോൺ എന്നീ ടീമുകളെയാണ് ഈജിപ്തിന് ഈ ഇന്റർ നാഷണൽ ബ്രേക്കിൽ നേരിടേണ്ടത്. രാജ്യത്തിനായി കളിക്കാൻ പോയാൽ സലായ്ക്ക് 10 ദിവസത്തെ ക്വാരന്റൈൻ ഇംഗ്ലണ്ടിൽ ആവശ്യമായി വരും.
ചുവപ്പ് ലിസ്റ്റിലുള്ള ഒരു രാജ്യത്ത് നിന്ന് ഇംഗ്ലണ്ടിലേക്ക് മടങ്ങുന്നവർ 10 ദിവസം ക്വാറന്റൈനിൽ കഴിയണമെന്നും ക്വാറന്റൈന്റെ 2 -ാം ദിവസത്തിലും 8ആം ദിവസവും കൊറോണ വൈറസ് പരിശോധന നടത്തണമെന്നും ആണ് സർക്കാർ നിർദ്ദേശം. ചിലി, കൊളംബിയ, മെക്സിക്കോ, തുർക്കി, ഉറുഗ്വേ എന്നിവയാണ് ബ്രിട്ടീഷ് സർക്കാറിന്റെ “ചുവപ്പ്” പട്ടികയിലുള്ള മറ്റ് രാജ്യങ്ങൾ.