ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആദ്യ അഞ്ചു മത്സരങ്ങളിൽ ഗോളിന് അസിസ്റ്റ് നൽകുന്ന രണ്ടാമത്തെ മാത്രം താരമായി ആഴ്‌സണലിന്റെ ഇംഗ്ലീഷ് താരം ബുകയോ സാക. മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ കോർണറിലൂടെ ഗബ്രിയേലിന്റെ ഗോളിന് വഴി ഒരുക്കിയ സാക ഇത് വരെയുള്ള 5 മത്സരങ്ങളിൽ ഒരു അസിസ്റ്റ് എങ്കിലും നേടിയിട്ടുണ്ട്.

ഇതിനു മുമ്പ് 2004-2005 സീസണിൽ ആഴ്‌സണൽ ഇതിഹാസം തിയറി ഒൻറി മാത്രമാണ് ആദ്യ അഞ്ചു കളികളിലും ഒരു അസിസ്റ്റ് എങ്കിലും പ്രീമിയർ ലീഗിൽ നൽകുന്ന താരം. ക്യാപ്റ്റൻ ആയി മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ ടീമിനെ നയിച്ച ബുകയോ സാക കരിയറിലെ 115 മത്തെ ഗോൾ/അസിസ്റ്റ് ആണ് ഇന്ന് കുറിച്ചത്.






![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)

