ആറ് ഗോൾ ത്രില്ലറിൽ സമനില പാലിച്ച് സൗത്താംപ്ടൻ

- Advertisement -

ആറ് ഗോളുകൾ പിറന്ന ആവേശ പോരാട്ടത്തിന് ഒടുവിൽ സൗത്താംപ്ടന് സമനില. ബോണ്മൗതാണ് അവരെ 3-3 ന്റെ സമനിലയിൽ തളച്ചത്. 2 തവണ പിന്നിൽ പോയ ശേഷമായിരുന്നു ബോണ്മൗത്തിന്റെ തിരിച്ചു വരവ്.

ആവേഷകരമായിരുന്നു ആദ്യ പകുതി. 12 ആം മിനുട്ടിലാണ് സൗത്താംപ്ടൻ സ്കോറിന് തുടങ്ങിയത്. റെഡ്‌മെന്റിന്റെ പാസിൽ നിന്ന് ലോങ് അവർക്ക് ലീഡ് സമ്മാനിച്ചു. പക്ഷെ ഏറെ വൈകാതെ ഇരുപതാം മിനുട്ടിൽ ഡാൻ ഗോസ്‌ലിംഗ് ബോണ്മൗത്തിനെ ഒപ്പമെത്തിച്ചു. 32 ആം മിനുട്ടിൽ കാലം വിൽസൻ അവരെ ലീഡ് നൽകി മത്സരത്തിന്റെ നിയന്ത്രണം ബോണ്മൗത് ഏറ്റെടുത്തു.

രണ്ടാം പകുതിയിൽ സൗത്താംപ്ടൻറെ തിരിച്ചു വരവാണ് കണ്ടത്. രണ്ടാം പകുതി പത്ത് മിനുട്ട് പിന്നിട്ടപ്പോൾ വാർഡ് പ്രൗസിന്റെ ഗോളിൽ സ്കോർ 2-2 ആക്കിയ അവർ 67 ആം മിനുട്ടിൽ മാറ്റ് ടാർഗേറ്റിന്റെ ഗോളിൽ സ്കോർ 3-2 ആക്കി. പക്ഷെ പോരാട്ടവീര്യം ഒട്ടും ചോരാതെ പോരാടിയ എഡി ഹോവെയുടെ ടീമിന് രക്ഷകനായി വിൽസൻ വീണ്ടും എത്തി. ഇത്തവണ ഫ്രേസറിന്റെ പാസിൽ നിന്നാണ് താരം ലക്ഷ്യം കണ്ടത്.

42 പോയിന്റുള്ള ബോണ്മൗത് നിലവിൽ 13 ആം സ്ഥാനത്താണ്. 38 പോയിന്റുള്ള സൗത്താംപ്ടൻ 16 ആം സ്ഥാനത്തുമാണ്.

Advertisement