സാഞ്ചെസ് ഇല്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് അമേരിക്കയിൽ

- Advertisement -

പ്രീസീസൺ ടൂറിനായി അമേരിക്കയിലേക്ക് തിരിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് സംഘത്തിനൊപ്പം സൂപ്പർ താരം സാഞ്ചെസ് ഇല്ല. വിസ ലഭിക്കാത്തത് കാരണമാണ് സാഞ്ചേസിന് അമേരിക്കയിലേക്ക് ടീമിനൊപ്പം പോകാൻ കഴിയാഞ്ഞത്. സ്പെയിനിൽ സാഞ്ചേസിനെതിരെ കേസുണ്ട് എന്നതാണ് അമേരിക്കയിലേക്ക് വിസ ലഭിക്കാതിരിക്കാനുള്ള കാരണം. എന്നാൽ ഈ പ്രശ്നം ഉടൻ പരിഹരിക്കാൻ ആകുമെന്ന വിശ്വാസത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

വെള്ളിയാഴ്ച ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീസീസൺ ടൂറിലെ ആദ്യ മത്സരം നടക്കുന്നത്. അമേരിക്കയിൽ അഞ്ച് മത്സരങ്ങൾ യുണൈറ്റഡ് കളിക്കും. സാഞ്ചെസും അയാക്സിലേക്ക് പോകാൻ തീരുമാനിച്ച ബ്ലിൻഡും ഒഴികെ ലോകകപ്പിൽ പങ്കെടുക്കാത്ത മുഴുവൻ മാഞ്ചസ്റ്റർ സീനിയർ താരങ്ങളും ഒപ്പം മികച്ച യുവതാരങ്ങളും അമേരിക്കയിൽ എത്തിയ സംഘത്തിനൊപ്പം ഉണ്ട്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement