ബ്രസീലിന്റെ അത്ഭുത ബാലൻ വിനീഷ്യസ് ജൂനിയർ മാഡ്രിഡിൽ എത്തി

- Advertisement -

ബ്രസീലിന്റെ യുവതാരം വിനീഷ്യസ് ജൂനിയർ മാഡ്രിഡിൽ എത്തി. ബ്രസീലിയൻ ക്ലബായ ഫ്ലമെംഗോയോട് യാത്ര പറഞ്ഞാണ് താരം തന്റെ അടുത്ത ചുവട് വെക്കാനായി റയൽ മാഡ്രിഡിൽ എത്തിയിരിക്കുന്നത്. ഇന്നലെ മാഡ്രിഡിൽ എത്തിയ താരം ടീമിനൊപ്പം പ്രീസീസൺ പരിശീലനത്തിന് ചേരും. റയൽ മാഡ്രിഡിന്റെ പ്രീസീസൺ ടൂറിലും വിനീഷ്യസ് ഒപ്പം ഉണ്ടാകും.

ഒരു സീസൺ മുമ്പ് തന്നെ റയൽ മാഡ്രിഡ് വിനീഷ്യസിനെ സ്വന്തമാക്കിയിരുന്നു എങ്കിലും കഴിഞ്ഞ സീസണിൽ ബ്രസീലിൽ തന്നെ കളിക്കാൻ താരത്തെ വിടുകയായിരുന്നു. എന്നാൽ ഇത്തവണ 17കാരന് റയൽ മാഡ്രിഡിൽ തന്നെ അവസരം നൽകും.

കഴിഞ്ഞ‌ സീസണിൽ ഫ്ലമെംഗോയ്ക്കായി സീനിയർ അരങ്ങേറ്റം നടത്തിയ വിനീഷ്യസിന് 19 ഗോളുകളിൽ പങ്കുണ്ടായിരുന്നു‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement