അസിസ്റ്റിൽ മെസ്സിയെയും മറികടന്ന് ബൗൺമൗത്ത്‌ താരം

Staff Reporter

അസിസ്റ്റുകളുടെ കാര്യത്തിൽ സാക്ഷാൽ ലിയോണൽ മെസ്സിയെയും പിന്തള്ളി ബൗൺമൗത്ത്‌ താരം റയാൻ ഫ്രേയ്‌സർ. ഇന്ന് ബൗൺമൗത്തിന്റെ ടോട്ടൻഹാമിനെതിരെയുള്ള മത്സരത്തിൽ നിർണ്ണായക ഗോളിന് വഴി ഒരുക്കിയതോടെയാണ് മെസ്സിയെ പിന്തള്ളി ഫ്രെയ്സർ യൂറോപ്പിലെ മികച്ച അഞ്ചു ലീഗുകളിൽ ഏറ്റവും കൂടുതൽ അസ്സിസ്റ് നേടിയവരുടെ പട്ടികയിൽ മുൻപിൽ എത്തിയത്. മത്സരത്തിൽ 9 പേരായി ചുരുങ്ങിയ ടോട്ടൻഹാമിനോട് ഇഞ്ചുറി ടൈമിൽ അകെ നേടിയ ഗോളിലാണ് ബൗൺമൗത്ത്‌ ജയിച്ചത്.

സീസണിൽ ഇതുവരെ 14 അസിസ്റ്റുകളാണ് ഫ്രേയ്സർ നൽകിയത്. ബുണ്ടസ്ലീഗയിൽ 14 അസിസ്റ്റുകൾ നൽകിയ ഡോർട്മുണ്ട് താരം ജഡോൺ സാഞ്ചോ റയാൻ ഫ്രേയ്‌സറിന് ഒപ്പമുണ്ട്. ലാ ലിഗയിൽ മെസ്സി ഇതുവരെ 13 അസിസ്റ്റുകളാണ് നേടിയത്. പ്രീമിയർ ലീഗിൽ 13 അസിസ്റ്റുകളുള്ള ചെൽസി താരം ഹസാർഡാണ് ഫ്രേയ്‌സറിന് പിറകിലുള്ളത്.