റോയ് ഹോഡ്സൺ ക്രിസ്റ്റൽ പാലസിന്റെ പരിശീലകനായി തുടരും, പുതിയ കരാർ ഒപ്പുവെച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ക്രിസ്റ്റൽ പാലസ് തങ്ങളുടെ പരിശീലകനായ റോയ് ഹോഡ്സന്റെ കരാർ നീട്ടി. ഒരു വർഷത്തേക്കാണ് കരാർ നീട്ടിയത്. പുതിയ കരാർ പ്രകാരം 2020-21 സീസൺ അവസാനം വരെ റോയ് ഹോഡ്സൺ ക്രിസ്റ്റൽ പാലസിനൊപ്പം ഉണ്ടാകും. അവസാന രണ്ടു സീസണിലും ക്രിസ്റ്റൽ പാലസിനെ പ്രീമിയർ ലീഗിലെ റിലഗേഷനിൽ നിന്ന് സുഖമായി രക്ഷിക്കാൻ റോയ് ഹോഡസൺ ആയിരുന്നു.

കഴിഞ്ഞ സീസണിൽ 11ആം സ്ഥാനത്തും അതിനു മുമ്പുള്ള സീസണിൽ 12ആം സ്ഥാനത്തുമായിരുന്നു പാലസ് ലീഗിൽ ഫിനിഷ് ചെയ്തത്. ഇപ്പോൾ ലീഗിൽ 12ആം സ്ഥാനത്ത് നിൽക്കുന്ന പാലസ് ഇത്തവണ ആദ്യ പത്തിൽ എത്താൻ ആകും എന്ന പ്രതീക്ഷയിലാണ്. 72കാരനായ റോയ് ഹോഡ്സൺ ഇപ്പോൾ പ്രീമിയർ ലീഗിൽ പരിശീലിപ്പിക്കുന്നവരിൽ ഏറ്റവും പ്രായം കൂടിയ കോച്ചാണ്.