മാഞ്ചസ്റ്റർ യുണൈറ്റഡ് യൂത്ത് ടീമുകളിലൂടെ വളർന്ന് വന്ന യുണൈറ്റഡിന്റെ ഒരുകാലത്തെ വലിയ പ്രതീക്ഷയായിരുന്ന ഗുസപെ റോസി വീണ്ടും മാഞ്ചസ്റ്റർ യുണൈറ്റഡിൽ. ഇറ്റാലിയൻ ദേശീയ ടീമിന്റെ സ്ട്രൈക്കറായിരുന്ന റോസിയെ ഒലെ ഗണ്ണാർ സോൾഷ്യാർ ആണ് മാഞ്ചസ്റ്ററിലേക്ക് തിരികെ കൊണ്ടു വന്നിരിക്കുന്നത്. പരിക്ക് കാർണം ഒരുകാലത്തും നല്ലൊരു കരിയർ ഉണ്ടാക്കാൻ റോസിക്ക് ആയിരുന്നില്ല.
31കാരനായ റോസി ഇപ്പോൾ ഫ്രീ ഏജന്റാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ട്രെയിൻ ചെയ്യാൻ ഉള്ള സൗകര്യങ്ങളെ സോൾഷ്യാർ ഇപ്പോൾ റോസിക്ക് ചെയ്തു കൊടുത്തിട്ടുണ്ട്. താരത്തെ പരിക്കിൽ നിന്ന് രക്ഷിക്കാനും കരിയർ ഒന്നു കൂടെ കരയ്ക്കടിപ്പിക്കാൻ ഒരു അവസരം നൽകലുമാണ് സോൾഷ്യാർ ഈ നീക്കത്തിലൂടെ ലക്ഷ്യം വെക്കുന്നത്. റോസി ആരോഗ്യ നില വീണ്ടെടുത്താൽ ക്ലബ് വിട്ടേക്കും. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ റിസേർവ്സ് ടീമിൽ അതുവരെ കളിക്കാനും റോസിക്ക് അവസരം ഉണ്ടാകും.
മുമ്പ് ഒലെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉണ്ടായിരുന്നപ്പോൾ റോസിയും ഉണ്ടായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട ശേഷം വിയ്യാറയൽ, ഫിയിറെന്റിന തുടങ്ങി പല ക്ലബുകളുടെയും ഭാഗമായെങ്കിലും പരിക്ക് കാരണം റോസിക്ക് തന്റെ പൊടൻഷ്യൽ പൂർത്തിയാക്കാൻ ആയില്ല.