അത്ലറ്റികോ മാഡ്രിഡിൽ സിമിയോണിക്ക് ചരിത്ര നേട്ടം

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

അത്ലറ്റികോ മാഡ്രിഡിന്റെ പരിശീലകനായി സിമിയോണിക്ക് 250 വിജയങ്ങൾ എന്ന ചരിത്ര നേട്ടം. ഇന്ന് നടന്ന മത്സരത്തിൽ ലെവന്റെയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചതോടെയാണ് ഈ നേട്ടം സിമിയോണി സ്വന്തമാക്കിയത്. പെനാൽറ്റിയിലൂടെ ഗ്രീസ്മാൻ ആണ് മത്സരത്തിലെ ഏക ഗോൾ നേടിയത്. അത്ലറ്റികോ മാഡ്രിഡിൽ സിമിയോണിയുടെ എട്ടാമത്തെ സീസണാണ് ഇത്. 2012 ജനുവരിയിലാണ് സിമിയോണി അത്ലറ്റികോയുടെ പരിശീലകനായി ചുമതലയേറ്റത്.

407 മത്സരങ്ങളിൽ നിന്നാണ് സിമിയോണി ഈ നേട്ടം കൈവരിച്ചത്. 92 മത്സരങ്ങൾ അത്ലറ്റികോ സിമിയോണിക്ക് കീഴിൽ പരാജയപ്പെട്ടപ്പോൾ 65 മത്സരങ്ങളിൽ സിമിയോണിയുടെ അത്ലറ്റികോ പരാജയപ്പെടുകയും ചെയ്തു. അത്ലറ്റികോ മാഡ്രിഡ് ഈ കാലയളവിൽ ഏഴ് കിരീടങ്ങളും നേടിയിട്ടുണ്ട്. സിമിയോണി അത്ലറ്റികോ മാഡ്രിഡിൽ എത്തിയതോടെയാണ് റയൽ മാഡ്രിഡിനും ബാഴ്‌സലോണക്കുമൊപ്പം മികച്ച ടീമായി ഉയരാൻ അത്ലറ്റികോ മാഡ്രിഡിനായത്.