സങ്കടകരം, റൊണാൾഡോയുടെ ഇരട്ട കുട്ടികളിൽ ആൺ കുട്ടി മരണപ്പെട്ടു

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും പങ്കാളി ജോർജീനിയ റോഡ്രിഗസിന്റെയും ഇരട്ട കുട്ടികളിൽ ആൺ കുട്ടി മരണപ്പെട്ടു. പത്ര കുറിപ്പിലൂടെ റൊണാൾഡോ തന്നെയാണ് ഈ സങ്കടകരമായ വാർത്ത പങ്ക് വച്ചത്‌. മാതാപിതാക്കൾക്ക് അനുഭവിക്കാവുന്ന ഏറ്റവും വലിയ ദുഃഖം ആണ് ഇതെന്ന് കുറിച്ച റൊണാൾഡോ തങ്ങളുടെ ഇരട്ടകളിൽ പെൺ കുട്ടിയുടെ ജനനം ആണ് തങ്ങൾക്ക് മുന്നോട്ട് പോവാനുള്ള പ്രതീക്ഷയും സന്തോഷവും കരുത്തും നൽകുന്നത് എന്നും കൂട്ടിച്ചേർത്തു.

20220419 003043

മികച്ച പരിപാലനം നൽകി ചികത്സ നൽകിയ ഡോക്ടർമാർക്കും നേഴ്‌സ്മാർക്കും നന്ദി രേഖപ്പെടുത്തിയ റൊണാൾഡോ ഈ തകർന്ന അവസ്ഥയിൽ തങ്ങളുടെ സ്വകാര്യത എല്ലാവരും മാനിക്കണം എന്നും അഭ്യർഥിച്ചു. എന്നും തങ്ങളുടെ മാലാഖയായ ആൺ കുട്ടിയെ തങ്ങൾ എന്നും സ്നേഹിക്കുന്നു എന്നു പറഞ്ഞു കൊണ്ടാണ് റൊണാൾഡോയും കുടുംബവും സങ്കടകരമായ പത്ര കുറിപ്പ് അവസാനിപ്പിക്കുന്നത്. ഈ സങ്കടകരമായ അവസ്ഥയിൽ റൊണാൾഡോയുടെ സങ്കടത്തിൽ നമുക്കും പങ്ക് ചേരാം.