എ.എഫ്.സി കപ്പിൽ അൽ ജസീറയെ സമനിലയിൽ തളച്ചു മുംബൈ സിറ്റി

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

എ.എഫ്.സി കപ്പിൽ യു.എ.ഇ ചാമ്പ്യൻമാർ അൽ ജസീറയെ ഗോൾ രഹിത സമനിലയിൽ തളച്ചു മുംബൈ സിറ്റി. ഇതോടെ ഗ്രൂപ്പ് ഘട്ടത്തിൽ നാലു മത്സരങ്ങളിൽ നാലു പോയിന്റുകൾ ആണ് ഇരു ടീമുകൾക്കും ഉള്ളത്. റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ ഇരു ടീമുകൾക്കും ഗോൾ കണ്ടത്താൻ ആയില്ല.

Screenshot 20220419 012209

ആദ്യ പകുതിയിൽ മികച്ച അവസരങ്ങൾ ആണ് അൽ ജസീറ തുറന്നത്. എന്നാൽ മുംബൈ ഗോൾ കീപ്പർ ഹുർബ ലെഞ്ചമ്പ ടീമിന്റെ രക്ഷകൻ ആവുക ആയിരുന്നു. മികച്ച രക്ഷപ്പെടുത്തലുകൾ ആണ് താരം നടത്തിയത്. ഗോൾ കീപ്പറുടെ മികവ് ആണ് ഇന്ത്യൻ ടീമിന് ഒരു പോയിന്റ് സമ്മാനിച്ചത്. വെള്ളിയാഴ്ച അൽ ഷബാബിനോട് ആണ് മുംബൈയുടെ അടുത്ത മത്സരം.