ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രീസീസൺ ടൂറിലും മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ചേരില്ല

മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീസീസൺ ടൂറിനായി നാളെ ബാങ്കോകിലേക്ക് പോകുമ്പോൾ ഒപ്പം ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടാകില്ല. ഇതുവരെ പരിശീലനത്തിനായി ടീമിനൊപ്പം ചേരാത്ത ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രീസീസൺ ടൂറിലും ഒപ്പം ചേരില്ല എന്ന് അറിയിച്ചു. തനിക്ക് വ്യക്തിപരമായ കാരണങ്ങളാൽ ഇനിയും സമയം വേണം എന്നാണ് റൊണാൾഡോ ആവശ്യപ്പെട്ടിരിക്കുന്നത്.

വിടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ആഗ്രഹിക്കുന്നതായ വാർത്തകൾക്ക് പിറകെ ആണ് താരം പ്രീസീസണ് വരാതെ ഇരിക്കുന്നതും. റൊണാൾഡോ ക്ലബ് വിടാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഈ മാറിനിൽക്കൽ എന്നാണ് സൂചനകൾ.

മാഞ്ചസ്റ്റർ യുണൈറ്റഡിന് കിരീടങ്ങൾ നേടാൻ ഉള്ള ആത്മാർത്ഥത ഇല്ലാ എന്നും അതുകൊണ്ട് ക്ലബ് വിടാൻ ആഗ്രഹിക്കുന്നതായി ക്ലബിനോട് പറഞ്ഞതായും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. റൊണാൾഡോയെ അദ്ദേഹത്തിന്റെ ഏജന്റായ മെൻഡസ് പല ക്ലബുകൾക്കും വാഗ്ദാനം ചെയ്തിട്ടുണ്ട്. റോമ, ചെൽസി, ബയേൺ എന്നിവരെ എല്ലാം മെൻഡസ് റൊണാൾഡോയെ വാങ്ങാനായി സമീപിച്ചിട്ടുണ്ട് എന്നാണ് വാർത്തകൾ.