താനും നദാലും തമ്മിലുള്ള മത്സരം ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ടെന്നീസ് മത്സരം ആവും ~ നിക് കിർഗിയോസ്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

റാഫേൽ നദാലിന് എതിരായ തന്റെ വിംബിൾഡൺ സെമിഫൈനൽ മത്സരം ടെന്നീസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ടെന്നീസ് മത്സരം ആയേക്കും എന്നു ഓസ്‌ട്രേലിയൻ താരം നിക് കിർഗിയോസ്. നാളെ രണ്ടാം സെമിഫൈനലിൽ ആണ് അത്ര രസത്തിൽ അല്ലാത്ത ഇരു താരങ്ങളും പരസ്പരം ഏറ്റുമുട്ടുക. നിലവിൽ 40 റാങ്കുകാരൻ ആയ നിക്ക് രണ്ടാം സീഡ് ആയ പരിക്കിന്റെ പിടിയിൽ ആയ നദാലിന് വെല്ലുവിളി ആവുമോ എന്നു കണ്ടറിയണം.

മുമ്പ് പരസ്പരം ഇരുവരും 9 തവണ ഏറ്റുമുട്ടിയപ്പോൾ 6 തവണ നദാൽ ജയിച്ചപ്പോൾ കിർഗിയോസ് 3 തവണ ജയം കണ്ടു. ഗ്രാന്റ് സ്‌ലാമുകളിൽ മൂന്നു തവണ പരസ്പരം ഏറ്റുമുട്ടിയപ്പോൾ നദാൽ 2 തവണ ജയിച്ചപ്പോൾ കിർഗിയോസ് ഒരിക്കൽ ജയം കണ്ടു. വിംബിൾഡണിൽ 2014 ൽ ആദ്യമായി റൗണ്ട് ഓഫ് പതിനാറിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ നാലു സെറ്റ് പോരാട്ടം കിർഗിയോസ് ജയിച്ചിരുന്നു. 2019 വിംബിൾഡണിൽ നദാൽ റൗണ്ട് ഓഫ് പതിനാറിൽ ഇതിനു പകരം ചെയ്തിരുന്നു. അവസാനം ഏറ്റുമുട്ടിയ മൂന്നു മത്സരങ്ങളിൽ നദാൽ ആണ് ജയം കണ്ടത്. നിലവിൽ പരിക്ക് വലക്കുന്നു എങ്കിലും നദാൽ നാളെ കളിക്കും എന്നു തന്നെയാണ് നിലവിലെ സൂചനകൾ.