റൊണാൾഡോ ഫസ്റ്റ് ടീമിലേക്ക് തിരികെയെത്തി

ഒരാഴ്ചത്തെ സസ്പെൻഷൻ കഴിഞ്ഞു ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫസ്റ്റ് ടീമിനൊപ്പം പരിശീലനം പുനരാരംഭിച്ചു. സസ്പെൻഷൻ കാരണം മാഞ്ചസ്റ്റർ യുണൈറ്റഡ് അണ്ടർ21 ടീമിനൊപ്പം ആയിരുന്നു റൊണാൾഡോ കഴിഞ്ഞ ആഴ്ച പരിശീലനം നടത്തിയത്‌‌. ഇന്ന് മുതൽ റൊണാൾഡോ യുണൈറ്റഡ് ഫസ്റ്റ് ടീമിൽ തന്നെ എത്തി.

റൊണാൾഡോ 175619

ടോട്ടനത്തിന് എതിരായ മത്സരത്തിൽ കളി തീരാൻ നിൽക്കാതെ കളം വിട്ടതിന് ആയിരുന്നു ടെൻ ഹാഗ് റൊണാൾഡോയെ വിലക്കിയത്. താരം ചെൽസിക്ക് എതിരായ മത്സരത്തിൽ ടീമിന്റെ ഭാഗമായിരുന്നില്ല. റൊണാൾഡോ വ്യാഴാഴ്ച നടക്കുന്ന യൂറോപ്പ ലീഎഗ് മത്സരത്തിൽ ടീമിനൊപ്പം തിരിച്ചെത്തും.