പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകുന്ന പ്രതിരോധ താരമായി റോബർട്ട്സൻ

Wasim Akram

പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകുന്ന പ്രതിരോധ താരമായി ലിവർപൂളിന്റെ സ്‌കോട്ടിഷ് താരം ആൻഡ്രൂ റോബർട്ട്സൻ. ലെഫ്റ്റ് ബാക്ക് ആയ റോബർട്ട്സൻ ഇന്നലെ ആസ്റ്റൺ വില്ലക്ക് എതിരെ ലീഗിലെ തന്റെ 54 മത്തെ അസിസ്റ്റ് ആണ് നൽകിയത്. റോബർട്ട്സന്റെ പാസിൽ നിന്നു മുഹമ്മദ് സലാഹ് ആണ് ലിവർപൂളിന്റെ ആദ്യ ഗോൾ നേടിയത്.

റോബർട്ട്സൻ

231 കളികളിൽ നിന്നു 54 അസിസ്റ്റുകളിൽ എത്തിയ റോബർട്ട്സൻ മുൻ എവർട്ടൺ താരം ലൈറ്റൻ ബെയിൻസിന്റെ റെക്കോർഡ് ആണ് മറികടന്നത്. 420 കളികളിൽ നിന്നു 53 അസിസ്റ്റുകൾ ആയിരുന്നു ബെയിൻസിന്റെ റെക്കോർഡ്. നിരന്തരം അദ്ധ്വാനിച്ച് കളിക്കുന്ന മുൻ ഹൾ സിറ്റി താരമായ റോബർട്ട്സൻ ലിവർപൂളിന്റെ സമീപകാല നേട്ടങ്ങളിൽ മുഖ്യപങ്ക് ആണ് വഹിച്ചത്.