അസിസ്റ്റുകളിൽ പ്രീമിയർ ലീഗ് ചരിത്രമെഴുതി റോബേർട്സൺ

- Advertisement -

ലിവർപൂളിന്റെ ഫുൾബാക്ക് റോബേർട്സൺ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചരിത്രം എഴുതുകയാണ്. ഇന്നലെ ഹഡേഴ്സ് ഫീൽഡിനെതിരായ മത്സരത്തിൽ രണ്ട് ഗോളുകളാണ് റോബേർട്സൺ അസിസ്റ്റ് ചെയ്തത്. ഇതോടെ ഈ സീസണിൽ റോബേർട്സൺ ലിവർപൂളിന് പ്രീമിയർ ലീഗിൽ സംഭാവന ചെയ്ത അസിസ്റ്റുകളുടെ എണ്ണം 11 ആയി. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഇത്രയും അസിസ്റ്റുകൾ ഒരു റെക്കോർഡാണ്.

ഒരു ഡിഫൻഡറും പ്രീമിയർ ലീഗ് ചരിത്രത്തിൽ ഒരു സീസണിൽ 11ൽ കൂടുതൽ ഗോളുകൾ അസിസ്റ്റ് ചെയ്തിട്ടില്ല. എവർട്ടൺ താരമായ ബെയ്ൻസ് ആണ് ഇതിനു മുമ്പ് 11 അസിസ്റ്റുകൾ ഒരു സീസണിൽ നേടിയ ഡിഫൻഡർ. 2010-11 സീസണിലായിരുന്നു ഇത്. അതിനു മുമ്പ് 1994-95 സീസണിൽ ആൻഡി ഹിഞ്ച്ക്ലിഫും 11 അസിസ്റ്റുകൾ ഒരു സീസണിൽ നേടിയിട്ടുണ്ട്. ഈ വർഷത്തെ പി എഫ് എ ടീം ഓഫ് ദി ഇയറിൽ ഇടം പിടിച്ച റോബേർട്സണ് തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സീസണായിരുന്നു ഇത്.

Advertisement