ഓക്സ് ചേമ്പർലെന് വീണ്ടും ലിവർപൂൾ ജേഴ്സിയിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഒരു വർഷത്തോളം പരിക്കേറ്റ് പുറത്തായിരുന്ന ലിവർപൂൾ താരം അലക്സ് ഓക്സലഡെ ചേമ്പർലെൻ കളത്തിലേക്ക് തിരിച്ചെത്തി. ഇന്നലെ നടന്ന പ്രീമിയർ ലീഗ് മത്സരത്തിലാണ് ചേമ്പർലൈൻ തിരിച്ചുവരവ് നടത്തി. ഇന്നലെ ഹഡേഴ്സ്ഫീൽഡിന് എതിരായ ലിവർപൂളിന്റെ മത്സരത്തിൽ രണ്ടാം പകുതിയിൽ ചേമ്പർലെൻ കളത്തിൽ ഇറങ്ങി. 73ആം മിനുട്ടിൽ സ്റ്റുറിഡ്ജിന് പകരക്കാരനായാണ് ഓക്സ് എത്തിയത്. മത്സരം 5-0 എന്ന സ്കോറിന് ലിവർപൂൾ വിജയിച്ചിരുന്നു.

അവസാന രണ്ട് ആഴ്ചകളായി ഓക്സ് ലിവർപൂൾ ഫസ്റ്റ് ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ടായിരുന്നു. കഴിഞ്ഞ ഏപ്രിലിൽ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ റോമയേ നേരിടുമ്പോൾ ആയിരുന്നു ഓക്സിന് പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനാൽ ഓക്സിന് ഇംഗ്ലണ്ടിനൊപ്പമുള്ള ലോകകപ്പ് വരെ നഷ്ടമായിരുന്നു‌. ലിവർപൂളിനായി 41 മത്സരങ്ങൾ കഴിഞ്ഞ സീസണിൽ കളിച്ച ഓക്സ് ഈ സീസണ കളിക്കുന്ന ആദ്യ മത്സരമായിരുന്നു ഇന്നലത്തേത്. ഓക്സിന്റെ തിരിച്ചുവരവ് ലിവർപൂളിന്റെ പ്രീമിയർ ലീഗ് ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾക്ക് കരുത്തേകും എന്നാണ് കരുതുന്നത്.