ബാഴ്സലോണ താരം സെർജിയോ റോബർട്ടോ പരിക്ക് കാരണം പുറത്ത്. കാലിലെ പേശിയിൽ പരിക്കേറ്റ താരം 4 ആഴ്ചയെങ്കിലും പുറത്ത് ഇരിക്കേണ്ടി വരുമെന്ന് ബാഴ്സലോണ സ്ഥിതീകരിച്ചു.
28 വയസുകാരനായ റോബർട്ടോ ഇതോടെ ബാഴ്സയുടെ നാപോളിക്ക് എതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിലും, എൽ ക്ലാസിക്കോയിലും ഉണ്ടാകില്ല എന്ന് ഉറപ്പായി. സെറ്റിയൻ പരിശീലകനായി എത്തിയതോടെ ബാഴ്സ ആദ്യ ഇലവനിൽ സ്ഥിരം ഇടമുള്ള താരമാണ് റോബർട്ടോ. റോബർട്ടോയുടെ അഭാവത്തിൽ നെൽസൻ സെമെഡോ റൈറ്റ് ബാക്ക് പൊസിഷനിലേക്ക് എത്തിയേക്കും. ഈ സീസണിൽ ബാഴ്സക്കായി 20 ലീഗ് മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.













