നെയ്മറിനെയും മാഴ്സെലോയെയും പിന്നിലാക്കി സാംബ ഗോൾഡ് അവാർഡ് ഫിർമിനോ നേടി

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

സൂപ്പർ താരങ്ങളായ നെയ്മറിനെയും മാഴ്സെലോയെയും പിന്നിലാക്കി യൂറോപ്പിലെ മികച്ച ബ്രസീലിയൻ താരത്തിനായുള്ള സാംബ ഗോൾഡ് അവാർഡ് ഫിർമിനോ നേടി. പ്രീമിയർ ലീഗ് ക്ലബായ ലിവർപൂളിന്റെ താരമായ റോബർട്ടോ ഫിർമിനോ യൂറോപ്പിലെ മറ്റു ബ്രസീലിയൻ സൂപ്പർ താരങ്ങളായ മാഴ്സെലോയെയും നെയ്മറിനെയും പിന്നിലാക്കിയാണ് നേട്ടം സ്വന്തമാക്കിയത്. 21.79 പെർസെന്റ് വോട്ട് നേടിയാണ് ഫിർമിനോ സാംബ ഗോൾഡ് നേടിയത്.

രണ്ടാം സ്ഥാനത്തെത്തിയ റയൽ മാഡ്രിഡ് താരം മാഴ്സെലോയ്ക്ക് 20.51 പെർസെന്റ് വോട്ട് കിട്ടി. പിഎസ്ജിയുടെ താരം നെയ്മറിന് മൂന്നാം സ്ഥാനത്തെ തൻ സാധിച്ചുള്ളൂ. 2008. ഗോൾഡ് അവാർഡ് നൽകി തുടങ്ങി. ആദ്യ ജേതാവ് കകയായിരുന്നു. മൈക്കോൺ,തിയാഗോ സിൽവ,ലൂയിസ് ഫാബിയാനോ,കുട്ടിഞ്ഞ്യോ, നെയ്‌മർ എന്നിവർ ഈ അവാർഡ് മുൻപ് നേടിയിട്ടുണ്ട്.