ചെൽസിയുടെ പുതിയ പരിശീലകനാകാൻ ഏറ്റവും യോഗ്യൻ ക്ലബ്ബ് ഇതിഹാസം ഫ്രാങ്ക് ലംപാർഡ് ആണെന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റിയോ ഫെർഡിനാന്റ്. റിയോയുടെ മുൻ ഇംഗ്ലണ്ട് ദേശീയ ടീം സഹ താരം കൂടിയാണ് ലംപാർഡ്. നിലവിലെ ചെൽസി പരിശീലകനായ മൗറീസിയോ സാരി ചെൽസി വിട്ടേക്കും എന്ന അഭ്യൂഹങ്ങൾക്ക് ഇടയിലാണ് റിയോ ലംപാർഡിന് പിന്തുണയുമായി എത്തിയത്.
ഡർബി മാനേജർ എന്ന നിലയിൽ ലംപാർഡ് നടത്തിയ മികച്ച പ്രകടനമാണ് റിയോ പ്രധാനമായും ലംപാർഡിനെ പിന്തുണക്കാനുള്ള കാരണം. ലീഡ്സ് മാനേജർ മാർസെലോ ബിയേൽസയുമാസയുള്ള സ്പൈ ഗേറ്റ് വിവാദത്തിൽ ലംപാർഡ് സ്വീകരിച്ച നിലപാടുകളും ചെൽസി പോലൊരു ടീമിനെ പരിശീലിപ്പിക്കാൻ ലംപാർഡ് തയ്യാറാണ് എന്നതിന് സൂചനയാണ് എന്നാണ് റിയോ പറയുന്നത്.
ലംപാർഡിന് എക്സ്പീരിയൻസ് ഇല്ല എന്ന് ആളുകൾ പറയുന്നതിൽ കാര്യമില്ല എന്നാണ് റിയോ ഫെർഡിനാന്റിന്റെ പക്ഷം. പെപ്പ് ഗാര്ഡിയോള ബാഴ്സ പരിശീലകനായത് ടോപ്പ് ടീമുകളെ പരിശീലിപ്പിച്ച ശേഷമല്ല എന്നും റിയോ ചൂണ്ടികാണിക്കുന്നുണ്ട്.
ഫ്രാങ്ക് ലംപാർഡിന് പുറമെ അല്ലെഗ്രി, റാഫാ ബെനീറ്റസ്, ഹാവി ഗാർസിയ, നൂനോ സാന്റോ എന്നിവരെയും ചെൽസി പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.