യുവതാരം റിക്കോ ലൂയിസ് മാഞ്ചസ്റ്റർ സിറ്റിയിൽ കരാർ പുതുക്കി

Newsroom

റിക്കോ ലൂയിസ് മാഞ്ചസ്റ്റർ സിറ്റിയിൽ കരാർ പുതുക്കി. പുതിയ അഞ്ച് വർഷത്തെ കരാർ താരം ക്ലബിൽ ഒപ്പിട്ടു. 2028 വേനൽക്കാലം വരെ അദ്ദേഹം ക്ലബ്ബിൽ തുടരും. ബറിയിൽ ജനിച്ച ഡിഫൻഡർ എട്ടാം വയസ്സു മുതൽ മാഞ്ചസ്റ്റർ സിറ്റിയിൽ ഉണ്ട്. കഴിഞ്ഞ സീസൺ മുതൽ പെപ് ഗാർഡിയോളയുടെ ഫസ്റ്റ് ടീം സ്ക്വാഡിലെ അംഗമാണ്‌.

Picsart 23 08 15 19 36 34 962

തന്റെ അരങ്ങേറ്റ സീസണ് ആയിരുന്ന കഴിഞ്ഞ സീസണിൽ ലൂയിസ് 23 മത്സരങ്ങൾ കളിച്ചു. ട്രെബിൾ നേടുന്നതിന് സിറ്റിയെ സഹായിക്കുന്നതിൽ ഒരു പ്രധാന ഘടകമായിരുന്നു ലൂയിസ്. താൻ ചെറുപ്പം മുതൽ പിന്തുണച്ച ക്ലബ്ബുമായി ഒരു പുതിയ കരാർ ഒപ്പിടുന്നതിൽ സന്തോഷവാനാണ് എന്ന് 18-കാരൻ പറഞ്ഞു.

“ഇത് എനിക്ക് അവിശ്വസനീയമായ വർഷമാണ്, ഇപ്പോൾ ഈ കരാർ ഒപ്പിടുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്, ടീമിനെ വിജയിപ്പിക്കാൻ ശ്രമിക്കുന്നതിന് ക്ലബ്ബിനു വേണ്ടി ഞാൻ എല്ലാം നൽകും.” താരം കരാർ ഒപ്പുവെച്ച ശേഷം പറഞ്ഞു.