റിച്ചാർലിസന്റെ പരിക്ക് പ്രശ്നമല്ല, ശനിയാഴ്ച കളിക്കും

Newsroom

എവർട്ടന്റെ യുവതാരം റിച്ചാർലിസന്റെ പരിക്ക് പേടിക്കാനുള്ളതല്ല എന്ന് എവർട്ടൺ മെഡിക്കൽ ടീം അറിയിച്ചു. ലീഗിലെ ആദ്യ മത്സരത്തിൽ വോൾവ്സിനെ നേരിടുമ്പോൾ രണ്ടാം പകുതിയിൽ റിച്ചാർലിസണ് പരിക്കേറ്റ് കളം വിടേണ്ടി വന്നിരുന്നു. എന്നാൽ പരിക്ക് സാരമുള്ളതല്ല എന്നും. ആ പരിക്കിൽ നിന്ന് താരം തിരിച്ചെത്തി എന്നും ടീം അറിയിച്ചു.

ഈ സീസണിൽ മാർകോ സിൽവ ടീമിലെത്തിച്ച റിച്ചാർലിസൺ ആദ്യ മത്സരത്തിൽ തന്നെ എവർട്ടണായി ഇരട്ട ഗോളുകൾ നേടിയിരുന്നു. മത്സരം 2-2 എന്ന സമനിലയിൽ അവസാനിച്ചിരുന്നു. ശനിയാഴ്ച സതാമ്പ്ടണെതിരെ ആണ് എവർട്ടന്റെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial