യുണൈറ്റഡിന് മൗറീഞ്ഞോയുടെ ടാക്കിൾ, റെഗിലോൺ സ്പർസിലേക്ക്

റയൽ മാഡ്രിഡ് താരം സെർജിയോ റെഗിലോണിനായി സ്പർസ് രംഗത്ത്. താരം മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്ക് എന്ന് വാർത്തകൾ വന്നിരുന്നെങ്കിലും ഇന്ന് സ്പർസ് താരത്തിനായി 30 മില്യൺ യൂറോയുടെ ഓഫർ റയൽ മാഡ്രിഡിന് നൽകിയതായാണ് സ്‌പെയിനിൽ നിന്നുള്ള റിപ്പോർട്ടുകൾ. താരത്തിന്റെ കരാറിൽ ബൈ ബാക്ക് ക്ളോസ് ഉൾപ്പെടുത്താൻ റയൽ മാഡ്രിഡ് നിർബന്ധം പിടിച്ചതോടെയാണ് യൂണൈറ്റഡിലേക്കുള്ള താരത്തിന്റെ ട്രാൻസ്ഫർ നടക്കാതെ പോയത്.

റയലിന്റെ ആവശ്യം യുണൈറ്റഡ് അംഗീകരിച്ചില്ല എന്ന അവസ്ഥയിൽ അവസരം മുതലാക്കാൻ സ്പർസ് രംഗത്ത് വരികയായിരുന്നു. ബൈ ബാക്ക് ക്ളോസിനും ഫീയുടെ കാര്യത്തിലും സ്പർസ് റയലിന്റെ ആവശ്യങ്ങൾ അംഗീകരിച്ചിട്ടുണ്ട്. റെഗുലിനേയും എത്തിക്കാൻ സാധിച്ചില്ലെങ്കിൽ ലെഫ്റ്റ് ബാക്ക് പൊസിഷനിൽ യുണൈറ്റഡിന് ഈ ട്രാൻസ്ഫർ വിൻഡോയിൽ കളിക്കാരനെ ലഭിക്കുക എന്നത് ബുദ്ധിമുട്ടാകും. നിലവിൽ പോർട്ടോ ലെഫ്റ്റ് ബാക്ക് അലക്‌സ് ടെല്ലസ് മാത്രമാണ് ശേഷിക്കുന്നത്.