ബെയ്ലിനായും ജോസെ മൗറീനോ രംഗത്ത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡഡിന്റെ ട്രാൻസ്ഫർ ടാർഗറ്റുകൾ എല്ലാം സ്പർസിന്റെയും ടാർഗറ്റായി മാറുകയാണ്‌. മാഞ്ചസ്റ്റർ ഉന്നമിട്ട റെഗുലിയണായി സ്പർസ് ഓഫർ സമർപ്പിച്ചിരുന്നു. അതിനു പിന്നാലെ ഗരെത് ബെയ്ലിനായും മൗറീനോയുടെ ടീം റയലിനെ സമീപിച്ചിരിക്കുകയാണ്. മുൻ സ്പർസ് താരം കൂടിയായ ബെയ്ലിനെ പണം കൊടുത്ത് വാങ്ങാൻ ആണ് സ്പർസ് ഉദ്ദേശിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ലോണിൽ സ്വന്തമാക്കാനിയിരുന്നു ഉദ്ദേശിച്ചിരുന്നത്.

ബെയ്ലിനെ വിൽക്കാൻ തന്നെയാണ് റയലും ഉദ്ദേശിക്കുന്നത്. ബെയ്ല് സ്പർസിലേക്ക് മടങ്ങുന്നത് ഇഷ്ടപ്പെടുന്നു എന്ന് ബെയ്ലിന്റെ ഏജന്റ് വ്യക്തമാക്കി. ഏഴ് വർഷം മുമ്പാണ് റെക്കോർഡ് തുകയ്ക്ക് ഗരെത് ബെയ്ല് സ്പർസ് വിട്ട് റയൽ മാഡ്രിഡിൽ എത്തിയത്. റയലിന് വേണ്ടി 250ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് ബെയ്ല്. 105 ഗോളുകളും 69 അസിസ്റ്റും ബെയ്ല് റയലിനായി നേടിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് ഫൈനലിലെ ഗോളുകൾ അടക്കം ഇതിൽ ഉൾപ്പെടുന്നു. റയലിനൊപ്പം 14 കിരീടങ്ങളും ബെയ്ല് നേടിയിട്ടുണ്ട്. ഇതിൽ നാലു ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും ഒരു ലാലിഗ കിരീടവും ഉൾപ്പെടുന്നു. ബെയ്ല് സ്പർസിലേക്ക് തിരികെ വന്നാൽ അത് സ്പർസിന്റെ പ്രതീക്ഷകൾ വർധിപ്പിക്കും.