നീണ്ട ഇടവേളക്ക് ശേഷം റീസ് ജെയിംസ് തിരികെയെത്തി

Newsroom

Picsart 24 05 10 17 29 33 399
Download the Fanport app now!
Appstore Badge
Google Play Badge 1

ചെൽസി ക്യാപ്റ്റൻ റീസ് ജെയിംസ് പരുക്ക് മാറി തിരികെയെത്തി. താരം ടീമിനൊപ്പം പരിശീലനം പുനരാരംഭിച്ചതായി ക്ലബ് അറിയിച്ചു. കഴിഞ്ഞ ഡിസംബർ മുതൽ ജെയിംസ് പരിക്ക് കാരണം പുറത്തായിരുന്നു. കാലിനേറ്റ പരിക്ക് മാറാൻ ഡിസംബറിൽ അദ്ദേഹം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

റീസ് ജ്ര്യിംസ് 23 12 11 11 37 29 097

ഈ സീസണിൽ വളരെ കുറച്ച് മത്സരങ്ങൾ മാത്രമെ റീസ് ജെയിംസിന് പരിക്ക് കാരണം കളിക്കാൻ ആയിരുന്നുള്ളൂ. കഴിഞ്ഞ സീസണിലലും പരിക്ക് റീസ് ജെയിംസിന് പ്രശ്നമായിരുന്നു. കഴിഞ്ഞ സീസണിൽ 24 മത്സരങ്ങളിൽ മാത്രമായിരുന്നു താരം കളിച്ചത്. 2021-22 സീസണിന്റെ തുടക്കം മുതൽ അവസാന 106 പ്രീമിയർ ലീഗ് മത്സരങ്ങളിൽ 41 എണ്ണം മാത്രമാണ് താരം കളിച്ചത്. യൂറോ കപ്പിന് മുമ്പ് മാച്ച് ഫിറ്റ്നസിൽ എത്തുക ആകും ജെയിംസിന്റെ ലക്ഷ്യം.